June 21 International yoga day🙂
Posts
Showing posts from June, 2022
മനുഷ്യൻ എന്തിനാണ് പുസ്തകം വായിക്കുന്നത്???
- Get link
- X
- Other Apps
വായന വാരാചരണം 😍❤️ ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസം 💞. പ്രശസ്ത മലയാളം എഴുത്തുകാരൻ ജോർജ് ഓണക്കൂർ സാറിനെ കാണാനും അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കാനും കഴിഞ്ഞു. തുടർന്ന് യുവ എഴുത്തുകാരനും ഗവേഷകനും ആയ നൗഫൽ ഇക്കയെ പരിചയപ്പെടാൻ കഴിഞ്ഞു. 10 മിനിറ്റ് കൊണ്ട് സദസ്സിന്റെ ഹൃദയം കീഴടക്കിയ ഒരു അപൂർവ മനുഷ്യൻ.. വാക്കുകൾ കൊണ്ട് മായാജാലം സൃഷ്‌ടിച്ച ഒരാൾ 💞. മനുഷ്യൻ എന്തിനു പുസ്തകങ്ങൾ വായിക്കുന്നു.. ഈ ചോദ്യത്തിന്റെ ഉത്തരങ്ങളിലേക്ക് അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി.. ഒരു സങ്കീർത്തനം പോലെ, കുറ്റവും ശിക്ഷയും, പാവങ്ങൾ... അങ്ങനെ അനവധി കൃതികളിലൂടെ ഒരു യാത്ര ❤️. അതിൽ ചിലതൊക്കെ വായിച്ചപ്പോൾ എനിക്കു തോന്നിയ അതെ കാര്യങ്ങൾ തന്നെ അദ്ദേഹം പറഞ്ഞപ്പോൾ സന്തോഷം തോന്നി. Reading: the most beautiful experience I have ever got❤️.