Our first social visit
ഇന്ന് ഞങ്ങളുടെ 'first social visit ' ആയിരുന്നു . വട്ടപ്പാറയിലുള്ള ശാന്തി മന്ദിരത്തിലേക്കാണ് ഞങ്ങൾ പോയത്. ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട കുറേ മനുഷ്യ ജന്മങ്ങൾ..... മാനസിക വൈകല്യം ഉള്ളതിന്റെ പേരിൽ തെരുവിലാ ക്കപ്പെട്ടവർ... ശെരിക്കും ആർക്കാണ് മാനസിക വൈകല്യം??? ജന്മം തന്ന അച്ഛനമ്മമാരെ തെരുവിൽ എറിയുന്നവരല്ലേ യഥാർത്ഥ മനോരോഗികൾ ??? എന്ത് തന്നെയാണെങ്കിലും അവരിപ്പോൾ ദൈവത്തിന്റെ കരങ്ങളിലാണ്. കൊച്ചു കുഞ്ഞുങ്ങളെ എന്നത് പോലെ അവരെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്ന ഏതാനും നന്മമരങ്ങളും ഭൂമിയിലെ മാലാഖ മാരും അവർക്ക് തുണയായി ഉണ്ട് . കേവലം 2 മണിക്കൂർ ആണ് അവിടെ ചെലവ -ഴിച്ചതെങ്കിലും ഒരുപാടൊരുപാട് വസ്തുതകൾ അവിടെ നിന്നും പഠിക്കാൻ കഴിഞ്ഞു .
Talent hunt of Natural Science ❤
Group discussion on "Advantages and disadvantages of technology"
Comments
Post a Comment