മധുരം മലയാളം ❤
അതെ ...5 ദിവസത്തെ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം കഴിഞ്ഞു ഞങ്ങൾ തിരിച്ചെത്തിയി രിക്കുന്നു😊.എം എഡ് വിഭാഗം നടത്തിയ assembly ഓട്കൂടി ഇന്നത്തെ college day ആരംഭിച്ചു..
മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കികൊണ്ടുള്ളതും മാതൃഭാഷയുടെ മധുരം നുണയാൻ ആഹ്വാനം ചെയ്ത് കൊണ്ടുള്ളതുമായ assembly ആയിരുന്നു.
'പതിരുണ്ടോ ' എന്ന interactive session ലൂടെ ഓരോരുത്തർക്കും മാതൃഭാഷയിലുള്ള പരിജ്ഞാനം അവർ അളന്നു .
'വിനയമുള്ളവരായിരിക്കുക ' എന്ന ടാഗോറിന്റെ സന്ദേശവും ഞങ്ങളുമായി പങ്കുവച്ചു 👍.
Assembly യ്ക്ക് ശേഷം ഒരു ജനറൽ മീറ്റിംഗ് ഉണ്ടായിരുന്നു.കഴിഞ്ഞ 5 ദിവസങ്ങളിലെ ഞങ്ങളുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ അവിടെ അവസരം ലഭിച്ചു ❤
ഈ വെള്ളിയാഴ്ച വട്ടിയൂർക്കാവിലുള്ള കേരള നടനം മ്യൂസിയം സന്ദർശിക്കാൻ തീരുമാനിച്ചിട്ടുള്ള സന്തോഷ വാർത്ത ജോജു സാറും ആൻസി ടീച്ചറും ചേർന്ന് ഞങ്ങളെ അറിയിച്ചു 😊.. അന്നത്തെ ദിവസം ഞങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരികയും ചെയ്തു ❤.
Comments
Post a Comment