ഇന്നത്തെ ദിവസം എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാകുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആതിരയുമായി കുറെ സമയം വാട്സ്ആപ്പ് ലൂടെ സംസാരിച്ചു.
ഒന്ന് മുതൽ +2 വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഒരുപാടൊരുപാട് നല്ല memories എനിക്ക് നൽകിയവൾ 💞. ഇപ്പോൾ വിവാഹം ഒക്കെ കഴിഞ്ഞ് കുടുംബിനിയായിരിക്കുന്നു. എങ്കിലും ഒരു മാറ്റവുമില്ല 😊. Old is gold 🥰
എന്റെ BEd വിശേഷങ്ങൾ ചോദിച്ചറിയാൻ അവൾക്കും പറയാൻ എനിക്കും നല്ല താല്പര്യം ആയിരുന്നു. BEd അനുഭവങ്ങൾ എന്നെ പലപ്പോഴും വർഷങ്ങൾക്കപ്പുറമുള്ള ഞങ്ങളുടെ സ്വർഗം ആയിരുന്ന അമ്പലംകുന്ന് സ്കൂളിലേക്ക് കൂട്ടിക്കൊണ്ട് പോകാറുള്ളതായി ഞാൻ പറഞ്ഞു.
ക്ലാസ്സിൽ 7 കുട്ടികൾ മാത്രമായി 5 വർഷങ്ങൾ ഞങ്ങൾ ചിലവഴിച്ചത് അവിടെയാണ്. 6 girls & 1 boy😜. ആ സ്കൂളിലെയും നാട്ടിലെ തന്നെയും എല്ലാവരുടെയും കണ്ണിലുണ്ണികളായി ഞങ്ങൾ... അതൊരു extra ordinary experience തന്നെയായിരുന്നു ❤️❤️❤️. പിന്നീടൊരിക്കലും അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല.. ഇനി ഒരിക്കലും അങ്ങനെ ആകില്ലെന്നുമറിയാം... Gone away are those golden days...!
അന്ന് ഞങ്ങൾ 7 പേരും പങ്കെടുക്കാത്ത പരിപാടികൾ ഒന്നുമുണ്ടായിരുന്നില്ല.. പാട്ട്, ഡാൻസ്, skit, mono act,..... എല്ലാ ദിവസവും seniors & juniors ഒത്തുള്ള കളികൾ 💞💞💞. വിശേഷ ദിനങ്ങളിൽ quiz, പ്രസംഗം... Anniversary, youth festival ഒക്കെ എന്ത് രസമായിരുന്നു.. അന്നൊന്നും പാഠപുസ്തകങ്ങളിൽ ഉള്ള പല കാര്യങ്ങളും ഞങ്ങൾ പഠിച്ചിരുന്നില്ല.. എന്നാൽ അതിനൊക്കെ അപ്പുറം ഒരുപാടൊരുപാട് നല്ല അറിവുകൾ ഓരോ ദിനവും ഓരോ നിമിഷവും ലഭിച്ചിരുന്നു.
ചങ്ങമ്പുഴയുടെ "മലരണിക്കാടുകൾ തിങ്ങി വിങ്ങി... മരതക കാന്തിയിൽ മുങ്ങി മുങ്ങി..." ഒക്കെ ഞങ്ങൾ പഠിച്ചത് ശെരിക്കും ഒരു കൊച്ചു മരതക കാട്ടിൽ വച്ചായിരുന്നു ♥️. ചങ്ങമ്പുഴ, കുമാരനാശാൻ, ആൻഫ്രാങ്ക്, ബഷീർ ഒക്കെ ഞങ്ങൾക്ക് ഒരുപാട് പ്രിയപ്പെട്ടവർ ആയിരുന്നു.. ഹിരോഷിമ, നാഗസാക്കിയോട് അനുബന്ധിച്ചു നടത്തിയ എക്സിബിഷൻ ഇപ്പോഴും ഓർമയുണ്ട്. ചന്ദ്രദിനത്തോട് അനുബന്ധിച്ചു നടത്തിയ എക്സിബിഷൻ ൽ ചന്ദ്ര വിശേഷങ്ങൾ സതീശൻ സർ പറഞ്ഞു തന്നതും അന്നത്തെ ചിത്രങ്ങളും ഇപ്പോഴും കണ്മുൻപിൽ ഉണ്ട്...
ഒരുപാട് നല്ല അനുഭവങ്ങൾ തന്ന ഈശ്വരന്മാരോട് എന്നെന്നും ഈയുള്ളവൾ നന്ദിയുള്ളവളായിരിക്കും...
I miss you Athira... You are an irreplacable friend of mine... Love you so much... ♥️♥️♥️♥️♥️♥️♥️
Comments
Post a Comment