ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരു മുറ്റത്തെത്തുവാൻ മോഹം 💞💞💞
സെൻറ് ഗോറേറ്റിസ് ലെ മോർണിംഗ് discipline duty യോട് കൂടി ഇന്നത്തെ സ്കൂൾ ഡേ ആരംഭിച്ചു.5,6 ക്ലാസ്സിലെ കുട്ടികളെ അടക്കി ഇരുത്തുക എന്നതായിരുന്നു ദൗത്യം 😁. ശെരിക്കും വളരെ നല്ല ഒരു അനുഭവം ആയിരുന്നു അത്. വളരെ സ്നേഹത്തോടെ ടീച്ചറേ.. ടീച്ചറേ എന്ന് വിളിച്ചു കൊണ്ട് അവർ എന്റെ പിന്നാലെ നടക്കുകയായിരുന്നു. അവരുടെ ക്ലാസ്സുകളിൽ ഉണ്ടായിരുന്ന ചെടികളുടെ collection വളരെ ആവേശത്തോടെ എന്നെ വിളിച്ചു കാണിച്ചപ്പോൾ ഞാൻ അവരെ അഭിനന്ദിച്ചു. ടീച്ചറാണോ ഞങ്ങടെ 5ബി ൽ പഠിപ്പിക്കാൻ വന്ന പുതിയ ടീച്ചർ എന്നായി മറ്റൊരു കൂട്ടർ 🥰.
ഓരോ തവണ ക്ലാസ്സുകളുടെ മുന്നിലൂടെ പോകുമ്പോഴും അവിടെ നിന്ന് കൈ വീശിയും ചിരിച്ചും tata നൽകിയുമൊക്കെ അവർ എന്നെ സന്തോഷിപ്പിച്ചു❤️. മിക്ക ക്ലാസ്സുകളിലെയും ലീഡർമാർ അവരുടെ ക്ലാസ്സ് വളരെ നന്നായി control ചെയ്യുകയും ആ കൊച്ചു കുഞ്ഞുങ്ങൾ അവരുടെ works അവിടെ വച്ചു ചെയ്യുകയും ചെയ്തിരുന്നു. ഉയർന്ന ക്ലാസ്സുകളിൽ പോലും കാണാനില്ലാത്ത ആ കാഴ്ചകൾ എന്നെ അതിശയിപ്പിച്ചു.
എന്റെ കണ്ണ് തെറ്റിച്ചു ക്ലാസിനു പുറത്തു കടക്കാൻ കുറേ വിരുതന്മാർ continuous ആയി ശ്രമിച്ചുകൊണ്ടിരുന്നു 😅. ബെഞ്ചിൽ കൊട്ടി ബഹളം ഉണ്ടാക്കിയ ബോയ്സിനെ manage ചെയ്യാനായി അവരുടെ girls എന്നെ ക്ലാസ്സിൽ വിളിച്ചു കൊണ്ടുപോയി. ക്ലാസ്സിൽ ഓടിക്കളിച്ചു കൊണ്ടിരുന്നവരോട് വീഴാതെ സൂക്ഷിക്കണം എന്നു മാത്രം ഞാൻ പറഞ്ഞു.കാരണം ആ പ്രായത്തിൽ ഞാനും അങ്ങനെ തന്നെ ആയിരുന്നു എന്ന കാര്യം എനിക്ക് ഓർമ vannu🥰.
30 minutes ഓളം ഞാൻ അത്തരം ജോലികളിൽ ആയിരുന്നു. അവരോട്സ കളിച്ചും ചിരിച്ചും സമയം പോയത് അറിഞ്ഞതേയില്ല 😜. BEd നു വന്നതിനു പകരം TTC യ്ക്ക് പോയിരുന്നെങ്കിൽ full time ഇങ്ങനെ സ്പെൻഡ് ചെയ്യാമായിരുന്നു എന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചുപോയി 😊.
കഴിഞ്ഞ ദിവത്തേത് പോലെയുള്ള അനുഭവം 8ബി ൽ നിന്ന് ഉണ്ടാകരുതേ എന്നു പ്രാർത്ഥിച്ചുകൊണ്ടാണ് ഇന്ന് 2nd period 8B ലേക്ക് പോയത്. എന്തായാലും കഴിഞ്ഞ ദിവസത്തേതിനേക്കാൾ അനുകൂല സാഹചര്യം ആയിരുന്നു.2 aactivities ലൂടെ Ratio എന്ന chapterലെ ഒരു result പഠിപ്പിക്കാൻ സാധിച്ചു എന്ന ആശ്വാസത്തിലാണ് ക്ലാസ്സിൽ നിന്നും ഇറങ്ങിയത്. കഴിഞ്ഞ ദിവസം ഭയങ്കരമായി ബഹളമുണ്ടാക്കിയ ഒരു കുട്ടി അന്ന് വൈകിട്ട് ഒരു കുറ്റബോധം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി ചിരിച്ചിരുന്നു. ഇന്ന് അവൻ വളരെ അച്ചടക്കത്തോടെ ക്ലാസ്സിൽ ഇരിക്കുകയും ബഹളം വച്ചുകൊണ്ടിരുന്ന മറ്റു കുട്ടികളെ control ചെയ്യുകയും ചെയ്തു. കൂടാതെ പഠിപ്പിച്ച കാര്യങ്ങളേപ്പറ്റി എന്നോട് സംസാരിക്കുകയും ചെയ്തു. അപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. കഴിഞ്ഞ ദിവസം ആ ക്ലാസ്സിൽ നിന്നുണ്ടായ എല്ലാ വിഷമങ്ങളും മറക്കാൻ അതു തന്നെ ധാരാളം.അവിടെയുള്ള എല്ലാ കുട്ടികളും പഞ്ച പാവങ്ങളാണെന്നും സാഹചര്യങ്ങൾ കൊണ്ട് അങ്ങനെ behave ചെയ്തതാണെന്നും അവരെ സ്നേഹത്തെ സമീപിച്ചാൽ മാറ്റിയെടുക്കാൻ കഴിയുമെന്നുമാണ് ആ നിമിഷം എനിക്ക് തോന്നിയത് 💞💞💞.
4th period 9D ൽ ക്ലാസ്സ് ഉണ്ടായിരുന്നു. സാബു സാർ ക്ലാസ്സിൽ ഇരുന്നു. Circle measures എന്ന chapter ലെ diameter ആൻഡ് perimeter എന്ന സെക്ഷൻ complete ആക്കി.ഇന്നും എനിക്ക് evening discipline ഡ്യൂട്ടി ഉണ്ടായിരുന്നു.
Comments
Post a Comment