ഇന്ന് second period 8B ൽ ആയിരുന്നു. ദീപ്തി ടീച്ചർ ക്ലാസ്സ് കാണാൻ വന്നു. എനിക്ക് രണ്ട് ദിവസമായി നല്ല തൊണ്ട വേദന ഉള്ളതിനാൽ ക്ലാസ്സ് എടുക്കാൻ നല്ല ബുദ്ധിമുട്ട് ആയിരുന്നു. എങ്കിലും എന്റെ 8B പൊന്നോമനകൾ maximum support തന്നു. ആദ്യം തന്നെ Joju Sir ക്ലാസ്സിൽ കയറി അവരോട് അച്ചടക്കത്തോടെ ഇരുന്നു ക്ലാസ്സ് ശ്രദ്ധിക്കേണ്ടതിൻറെ ആവശ്യകത ഓർമിപ്പിച്ചു. അത് എനിക്ക് വളരെ സഹായകമായി🥰.
Star ഇട്ടുകൊടുത്താൽ എത്ര problems വേണമെങ്കിലും ചെയ്യാൻ റെഡി ആയിരിക്കുന്ന കുട്ടികളെ കണ്ടപ്പോൾ അത്ഭുതം തോന്നി 😊. Activity card, activity chart ഒക്കെ കൊടുക്കുമ്പോൾ ക്ലാസ്സിൽ കുറച്ചു ബഹളം ആയി. എങ്കിലും manage ചെയ്യാൻ കഴിഞ്ഞു.
ക്ലാസ്സിനെ പറ്റിയുള്ള അഭിപ്രായങ്ങൾ ദീപ്തി ടീച്ചർ പറഞ്ഞു തന്നു.
ക്ലാസ്സ് കഴിഞ്ഞതും ഉള്ള sound പോയി. പിന്നീട് ചെറുതായി പോലും സംസാരിക്കാൻ കഴിയാത്ത അവസ്ഥ ആയി.5th period പഠിപ്പിക്കാൻ കഴിയണേ എന്നുള്ള പ്രാർത്ഥന ആയിരുന്നു മനസ് നിറയെ.
ഉച്ചയ്ക്ക് ശേഷം പതിവില്ലാതെ മഴയും തുടങ്ങി. നല്ല sound വേണ്ടി വരുന്ന ഒരു atmoshphere ആയിരുന്നു. രണ്ടും കൽപ്പിച്ചാണ് 5th period 9ഡി ൽ പോയത്. Real numbers എന്ന ചാപ്റ്റർ ലെ distance between two points, midpoint of two points എന്നീ topics ആണ് പഠിപ്പിച്ചത്. Sound ഇല്ലാതെ ഞാൻ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ കുട്ടികൾക്കു നല്ല വിഷമമായി. അവർ അതെപ്പറ്റി സംസാരിക്കുന്നത് കേട്ടു.
കുറച്ചു പഠിപ്പിക്കാൻ കഴിഞ്ഞെങ്കിലും sound problem ഉള്ളത് കൊണ്ട് എനിക്ക് ഒരു satisfaction തോന്നിയില്ല. രണ്ട് ദിവസം അവധി എടുത്താലേ സൗണ്ട് ശെരിയാകൂ എന്ന അവസ്ഥയാണ്. 9 chapters ആണ് പഠിപ്പിക്കാനായി കിട്ടിയത്. അതിൽ രണ്ടെണ്ണം complete ആയി. രണ്ടെണ്ണം പകുതിയും ആയി.. എങ്കിലും ഇനിയും ഒരുപാട് portion ഉള്ളതിനാൽ അവധി എടുക്കാനും പറ്റാത്ത അവസ്ഥ ആണ്.
Comments
Post a Comment