പ്രാർത്ഥനയ്ക്കു ശേഷം ഞങ്ങൾ വിവിധ ജോലികളിൽ മുഴുകി. Second period 9ഡി ൽ ആയിരുന്നു. Proportion എന്ന chapter le constant of proportionality ആണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. Sabu sir ഇന്ന് ലീവ് ആയിരുന്നതിനാൽ കുട്ടികൾക്കു ബഹളം വയ്ക്കാൻ tendency കൂടുതൽ ആയിരുന്നു. എങ്കിലും അവരെ control ചെയ്യാൻ കഴിഞ്ഞു. Note complete ചെയ്തു കാണിക്കുന്നവർക്ക് star കൊടുക്കുന്നതിനാൽ ബുക്ക് തരാനായി അവിടെ മത്സരം ആണ് . 😅..
4th period 8B free ആയിരുന്നതിനാൽ ഞാൻ അവിടെ പോയി. Histogram വരയ്ക്കാൻ പഠിപ്പിച്ചു. ബഹളക്കാർ ബഹളം തുടർന്നു. ബാക്കിയുള്ളവർ വളരെ ആവേശത്തോടെ problems ചെയ്തു, doubts clear ചെയ്തു.
6th പീരിയഡ് ഞാൻ 8ബി ൽ ആയിരുന്നു. Histogram വരയ്ക്കാനുള്ള ബാക്കി problems ചെയ്തു. പഠിക്കാൻ നല്ല ആഗ്രഹമുള്ളവരും, എന്നാൽ ബഹളക്കാരുടെ അടുത്തയതിനാൽ ശ്രദ്ധിക്കാൻ പറ്റാത്തവരും ആയ ചില കുട്ടികളെ ഞാൻ front bench ൽ കൊണ്ടുവന്നു. ക്ലാസ്സ് നന്നായി ശ്രദ്ധിക്കാൻ കഴിഞ്ഞെന്നും നന്നായി മനസിലായി എന്നും അവർ പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി💞💞💞.
Last പീരിയഡ് സൂര്യയ്ക്ക് സഹായത്തിനു 8ബി ൽ പോയി.കുട്ടികളുടെ ബഹളം കേട്ടുകൊണ്ട് അവിടുത്തെ മലയാളം ടീച്ചർ എത്തി. BEd teachers രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു പോകുമെന്നും അതു കഴിഞ്ഞാൽ നിങ്ങൾ വീണ്ടും ഞങ്ങളുടെ ക്ലാസ്സിൽ ഇരിക്കേണ്ടതാണെന്നും ടീച്ചർ ഓർമിപ്പിച്ചപ്പോൾ ബഹളം ഇത്തിരി കുറഞ്ഞു😅.ഞങ്ങൾ തിരിച്ചു പോകാറായെന്നു കേട്ടപ്പോൾ മിക്കവര്ക്കും വിഷമമായി. എത്രയൊക്കെ ബഹളം ഉണ്ടാക്കിയാലും ഞങ്ങളെ അവർക്ക് ജീവനാണ്🥰. എനിക്ക് തിരിച്ചും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് എല്ലാ ദിവസവും ബഹളക്കാരുടെ പേര് എഴുതിയെടുത്താലും ടീച്ചേർസ് ചോദിക്കുമ്പോൾ അവർ നല്ല കുട്ടികളാണെന്നു പറയുന്നത് 😊. അതിന്റെ സ്നേഹം അവർക്ക് ഉണ്ട്. പഠിപ്പിക്കുന്നത് മാത്രമാണ് അവർക്ക് പ്രശ്നം. എത്ര നേരം വേണമെങ്കിലും സംസാരിച്ചിരിക്കാൻ ഒരുപാട് ഇഷ്ടമാണ്. ചെറിയ കുട്ടികളെക്കാൾ കൊഞ്ചലാണ് ചില സമയങ്ങളിൽ 😁.അവരെ മറക്കല്ലേ എന്നും പോകുന്ന ദിവസം selfie എടുക്കണേ എന്നും instagram id കൊടുക്കണേ എന്നുമൊക്കെ പറഞ്ഞുകൊണ്ട് പിന്നാലെ നടക്കുകയായിരുന്നു 🥰.
Comments
Post a Comment