ഇന്ന് രാവിലെ discipline duty ഉണ്ടായിരുന്നതിനാൽ 8.45 നു തന്നെ സ്കൂളിൽ എത്തി. പതിവുപോലെ പ്രാർത്ഥനയോടു കൂടി ഇന്നത്തെ ശുഭദിനം ആരംഭിച്ചു. Friday annual day ആയിരുന്നു. അന്ന് എല്ലാ കാര്യങ്ങളും ഞങ്ങൾ ഓടി നടന്നു ചെയ്തതിനു ടീച്ചേഴ്സും സിസ്റ്ററും ഞങ്ങളെ അഭിനന്ദിച്ചു.
First period 8B ൽ പോയി. Statistics എന്ന chapter തുടങ്ങി. ഏറ്റവും simple ആയതും എല്ലാവർക്കും നല്ലത് പോലെ score ചെയ്യാൻ പറ്റുന്നതുമായ chapter ആണെന്ന് പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. പക്ഷെ ഓരോ ദിവസം കഴിയും തോറും കുട്ടികൾ കൂടുതൽ കൂടുതൽ ബഹളം വച്ചുകൊണ്ടേയിരിക്കുന്നതിനാൽ വിചാരിച്ചതു പോലെ effective ആയി ക്ലാസ്സ് എടുക്കാൻ കഴിഞ്ഞില്ല. പഠിക്കണമെന്ന് ആഗ്രഹമുള്ള കുറെയധികം കുട്ടികൾ ശ്രദ്ധിച്ചിരിക്കുകയും doubts clear ചെയ്യുകയും problems ചെയ്യുകയും ചെയ്തു.
4th period 8B ഒഴിവായിരുന്നു. കുട്ടികൾ വന്നു വിളിച്ചപ്പോൾ ഞാൻ പഠിപ്പിക്കാൻ ചെന്നു. ബാക്കിയുള്ള problems ചെയ്യിച്ചു. കുറേ കുട്ടികൾ വളരെ interest ഓട് കൂടി problems ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷമായി. ബഹളക്കാരെ ഇടയ്ക്കിടയ്ക്ക് sister വന്നു വഴക്ക് പറഞ്ഞുകൊണ്ടിരുന്നു. എങ്കിലും അവർ ബഹളം തുടർന്നുകൊണ്ടേയിരുന്നു.
6th period 8B ൽ എന്റെ ക്ലാസ്സ് ആയിരുന്നു. ഒരേ ദിവസം തന്നെ 3 ആമതും maths പഠിപ്പിക്കാൻ അവർ സമ്മതിക്കുമോ എന്ന് ഞാൻ സംശയിച്ചു. എങ്കിലും കുട്ടികൾക്ക് അതൊരു പ്രശ്നമായിരുന്നില്ല. പതിവ് ബഹളക്കാർ ഓരോരോ problems ഉണ്ടാക്കിക്കൊണ്ടിരുന്നു.
എല്ലാ ക്ലാസ്സുകളിലും ബഹളം വയ്ക്കുന്നവരുടെ പേര് എഴുതി എടുക്കുന്നതിനാൽ boys's leader റോണിയോട് കുറേ കുട്ടികൾക്കു ദേഷ്യം ഉള്ളതായി എനിക്ക് മനസിലായി. ഞാൻ അവരെ ഉപദേശിച്ചു നോക്കി. എങ്കിലും എത്രത്തോളം effective ആകുമെന്ന് അറിയില്ല. റോണിയ്ക്കും girls's ലീഡർ അക്ഷയയ്ക്കും നല്ലൊരു gift വാങ്ങി കൊടുക്കണമെന്ന് ഞാൻ തീരുമാനിച്ചു ❤️.
7th period എനിക്ക് 9ഡി ൽ ക്ലാസ്സ് ഉണ്ടായിരുന്നു. Proportion കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. അന്ന് വരാതിരുന്നവർക് ഞാൻ അത് പറഞ്ഞു കൊടുത്തിരുന്നു. Sabu sir ക്ലാസ്സിൽ ഉണ്ടായിരുന്നു. അതിനാൽ ക്ലാസ്സ് management ഒരു പ്രെശ്നമേ ആയിരുന്നില്ല.
Comments
Post a Comment