എന്റെ സ്വന്തം 8B
ഇന്ന് രാവിലെ discipline duty ഉണ്ടായിരുന്നു. അതിനാൽ 8.30 നു സ്കൂളിൽ എത്തി. പ്രാർത്ഥന സമയത്ത് ബൈബിൾ വായിച്ചത് ഞാൻ ആണ്. Second period 8ബി ഫ്രീ ആയിരുന്നതിനാൽ അവിടെ പോയി. Area of quadrilaterals എന്ന chapter തുടങ്ങി. Parallelogram ന്റെ area കാണാനും measurements തന്നു കഴിഞ്ഞാൽ parallelogram വരയ്ക്കാനും പഠിപ്പിച്ചു. കൂടുതൽ കൂടുതൽ കുട്ടികൾ problems ചെയ്തു കാണിക്കുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്. 😊...
3rd period 9D ൽ ആയിരുന്നു. നാളെ annual day program ഉള്ളതിനാൽ പകുതിയിലധികം കുട്ടികൾ practice നു പോയിരുന്നു. Proportion ലെ ബാക്കി problems ചെയ്യുകയായിരുന്നു. പതിവുപോലെ സാബു സർ ക്ലാസ്സിൽ ഉണ്ടായിരുന്നു.
5th period വീണ്ടും 9D ൽ ക്ലാസ്സ് എടുത്തു. കുട്ടികൾ വളരെ അച്ചടക്കത്തോടെ സഹകരിച്ചു 🥰.
6th and 7th period 8B ൽ ആയിരുന്നു.രണ്ടു മൂന്നു problems അവരെക്കൊണ്ട് ചെയ്യിക്കാൻ സാധിച്ചു. പിന്നെ ബഹളം ആയിരുന്നു 😅. ബഹളക്കാരെ ഞാൻ control ചെയ്യുന്ന സമയത്ത് ഞാൻ വരയ്ക്കാനായി കൊണ്ടു പോയ scale, compass ഒക്കെ എടുത്ത് മറ്റു ചിലർ കളി തുടങ്ങി. അപ്പോഴും മറ്റു ചിലർ അടങ്ങിയിരുന്നു notes complete ചെയ്തു കാണിച്ചു. ഞാൻ അവർക്ക് stars നൽകി 😊. അപ്പോഴേക്കും എല്ലാവരും കൂടി star വേണമെന്ന് പറഞ്ഞു അടിയായി..
ബഹളക്കാരുടെ പേര് എഴുതുന്നതിനാൽ പാവം ലീഡർ റോണിയെ ബഹളക്കാർ' ഷോ മോൻ ' എന്നു വിളിച്ചു കളിയാക്കുന്നത് കേട്ടപ്പോൾ ഞാൻ അവരെ വഴക്ക് പറഞ്ഞു. മേലിൽ അങ്ങനെ ആരെയും കളിയാക്കരുതെന്ന് പറഞ്ഞു.ക്ലാസ്സിലെ തന്റെ അടുത്ത boy friend നോട് താൻ സംസാരിക്കുന്നത് കൂടെയുള്ളവരും ടീച്ചേഴ്സും തെറ്റായ രീതിയിൽ കാണുന്നതിനെപ്പറ്റി ഒരു കുട്ടി എന്നോട് വിഷമം പറഞ്ഞു. 'ഇതാണോ ടീച്ചർ equality' എന്ന് ആ പെൺകുട്ടി ചോദിച്ചപ്പോൾ ശെരിക്കും ഉത്തരം പറയാൻ കഴിഞ്ഞില്ല. സംസാരത്തിനിടെ ആ കുട്ടിയും അവൾ പറഞ്ഞ ആൺകുട്ടിയും കരഞ്ഞു പോയി.ആ കുട്ടികളെ ആശ്വസിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. മേലിൽ അവരെപ്പറ്റി ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കരുത് എന്ന് ഞാൻ എല്ലാ കുട്ടികളോടും പറഞ്ഞു. Interval time ൽ ആയിരുന്നു ഇതെല്ലാം നടന്നത്. പിന്നീട് എനിക്ക് പഠിപ്പിക്കാൻ തോന്നിയില്ല.
ക്ലാസ്സിൽ ഏറ്റവും ബഹളം വയ്ക്കുകയും എന്നാൽ നന്നായി പഠിക്കുകയും ചെയ്യുന്ന അനശ്വൽ നെ ക്ലാസ്സ് ടീച്ചർ ഇന്ന് മുതൽ ലീഡർ ആക്കി. ഞാൻ അവനോട് ക്ലാസ്സ് control ചെയ്യാൻ പറഞ്ഞു. അനശ്വൽ കഴിവിന്റെ പരമാവധി ശ്രമിച്ചു. കുറേ ബഹളക്കാരൊക്കെ അവനോടുള്ള സ്നേഹം കൊണ്ടു കുറച്ചു നേരം ബഹളം വയ്ക്കാതെ ഇരുന്നു 😅. എങ്കിലും അത്യാവശ്യം ബഹളം ഉണ്ടായിരുന്നു.65 പേരെ അടക്കിയിരുത്തി പഠിപ്പിക്കേണ്ട എന്റെ അവസ്ഥ മനസിലാകുന്നുണ്ടോ എന്നു ഞാൻ അവനോട് ചോദിച്ചു. അവൻ ചിരിക്കുക മാത്രം ചെയ്തു. എങ്കിലും താൻ responsible ആണെന്ന് കാണിക്കാൻ നല്ല ആഗ്രഹം അവനു ഉണ്ടായിരുന്നു 😊👍. ക്ലാസ്സ് ടീച്ചർ പറഞ്ഞത് അനുസരിച്ചു 10 പേരുടെ പേര് എഴുതിയ ശേഷം അവൻ ടീച്ചറേ വിളിക്കാൻ പോകാൻ തുടങ്ങി. ടീച്ചർ വന്നാൽ എല്ലാവർക്കും നല്ല വഴക്കും അടിയുമൊക്കെ കിട്ടുമെന്ന് അറിയാവുന്നത് കൊണ്ടു അവർക്ക് ഒരു ചാൻസ് കൂടി കൊടുക്കാൻ ഞാൻ പറഞ്ഞു. അപ്പോഴേക്കും കുറേ പേർക്ക് സന്തോഷമായി 😊.
അതിനിടയിൽ എന്റെ ചേച്ചീടെ പേരും അഞ്ജന എന്നാണ് എന്നു പറഞ്ഞു കൊണ്ടു ആദർശ് എന്നോട് സംസാരിക്കാൻ തുടങ്ങി😁. എല്ലാ ദിവസവും ഒരു 10 വട്ടമെങ്കിലും ടീച്ചറേ.. എന്നു വിളിച്ചു കൊണ്ട് എന്റെ പിന്നാലെ നടക്കുന്ന ആദർശ് 🥰..2 ആഴ്ചയായി കാണാനില്ലാതിരുന്ന ശിവ പ്രസാദ് ഇന്നെത്തി. അവന്റെ ചേച്ചിയുടെ കല്യാണം ആയിരുന്നു എന്നും അളിയൻ ആയി എന്നുമൊക്കെ വലിയ സന്തോഷത്തോടെ എന്നോട് പറഞ്ഞു 😁. ടീച്ചറുടെ സംസാരം കേട്ടിട്ട് പാലക്കാട് നിന്നും വന്നതാണെന്ന് തോന്നുന്നു എന്നു പറഞ്ഞു കൊണ്ടു പാർഥിവ് 😊..അവന് ക്ലാസ്സ് ടീച്ചറുടെ കൈയിൽ നിന്നും നല്ല അടി കിട്ടിയെന്നും അതിന്റെ പ്രതിഷേധം ആയി ഇനി note എഴുതില്ല എന്നുമൊക്കെ എന്നോട് പറഞ്ഞു.
8B ലെ വിശേഷങ്ങൾ പറയാൻ തുടങ്ങിയാൽ പറഞ്ഞു കൊണ്ടേയിരിക്കും. എനിക്ക് അത്രയധികം ഇഷ്ടമാണ് എന്റെ 8B❤️..ഞാൻ പഠിപ്പിക്കാൻ prepare ചെയ്തു പോകുന്നതിന്റെ നാലിലൊന്നു കാര്യങ്ങൾ പോലും അവിടെ apply ചെയ്യാൻ എനിക്ക് കഴിയാറില്ല. എങ്കിലും ആ കുഞ്ഞുങ്ങളുടെ മനസ്സിൽ ഒരിടം നേടാനും എന്റെ ഹൃദയത്തോട് അവരെ ചേർത്തു വയ്ക്കാനും കഴിഞ്ഞു. ഒരു പക്ഷേ.. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഇതാകാം 💕💕💕
A teacher is what the teacher is, not what the teacher teaches.
Comments
Post a Comment