Posts

Showing posts from February, 2023
 Morning duty ഉള്ളതിനാൽ 8.45 ന് സ്കൂളിൽ എത്തി. സ്കൂളിലെ ഒരു കുട്ടിയുടെ അച്ഛന്റെ ചികിത്സാ സഹായത്തിനായി പറ്റുന്ന തുക എല്ലാവരും കൊണ്ടുവരണമെന്ന് കഴിഞ്ഞ ദിവസം HM പറഞ്ഞിരുന്നു. ഒരു ക്ലാസ്സിൽ ചെന്നപ്പോൾ കുട്ടികൾ അവർ കൊണ്ടുവന്ന പൈസ എടുത്തു മറ്റുള്ള കുട്ടികളെ കാണിക്കുകയായിരുന്നു. ഒരു കുട്ടി 4000 രൂപ കൊണ്ടു വന്നിരുന്നു. മറ്റു കുട്ടികളും 1000,200,150,100 അങ്ങനെ വലിയ തുകകൾ കൊണ്ട് വന്നിരുന്നു. അത് കണ്ടപ്പോൾ ഞാൻ ആ വിവരം അവിടെയുള്ള സിസ്റ്ററെ അറിയിച്ചു. Sister പറഞ്ഞതനുസരിച് ഞാൻ തുക collect ചെയ്തു പേരെഴുതി ക്ലാസ്സ്‌ ടീച്ചറെ ഏല്പിച്ചു. അത്രെയും തുക കണ്ടു teachers എല്ലാം അത്ഭുതപ്പെട്ടു. ഫസ്റ്റ് period ക്ലാസ്സ്‌ ഇല്ലാത്തതിനാൽ 8ബി ലെ കുട്ടികളുടെ ബുക്കുകൾ correct ചെയ്യുകയായിരുന്നു. Second period 8B ൽ revision നടത്തി.4th period 9D ൽ revision നടത്തി. ഉച്ച കഴിഞ്ഞും കുട്ടികളുടെ ബുക്കുകൾ correct ചെയ്യുകയായിരുന്നു.

A long...list😀

Image
 9.10 നു തന്നെ സ്കൂളിൽ എത്തി. Second period 8B ൽ ആയിരുന്നു. Area of quadrilaterals എന്ന chapter തീർത്തു. Teaching practice കഴിഞ്ഞു പോകും മുൻപ് 8B ലേക്ക് വാങ്ങി നൽകേണ്ട സാധനങ്ങളുടെ ഒരു നീണ്ട നിര ശിവപ്രസാദ് എഴുതി തന്നു.
 9.10 നുള്ള പ്രാർത്ഥനയ്ക്കു ശേഷം ഞങ്ങൾ ജോലികളിൽ മുഴുകി. Second period എനിക്ക് 8B കിട്ടി. Rhombus ന്റെ area കാണാനുള്ള problems ആണ്‌ പഠിപ്പിച്ചത്. 3rd period 9D ൽ ആയിരുന്നു. Proportion തീർത്തു statistics തുടങ്ങി.ശേഷം ഞാൻ അവരുടെ നോട്ട്ബുക്സ് പരിശോധിക്കുകയായിരുന്നു. ഉച്ചക്ക് lunch duty ഉണ്ടായിരുന്നു. ഞാൻ സാമ്പാർ ആണ് വിളമ്പിയത്. 6th period 8B ൽ ആയിരുന്നു. Trapezium ന്റെ area കാണാൻ പഠിപ്പിച്ചു. അവരെ manage ചെയ്യാൻ ശില്പ സഹായിച്ചു 🥰. 7th period 9D ൽ ആയിരുന്നു. Statistics ലെ problems കുട്ടികൾ സ്വന്തമായി ചെയ്യുകയായിരുന്നു.

എന്റെ സ്വന്തം 8B

 ഇന്ന് രാവിലെ discipline duty ഉണ്ടായിരുന്നു. അതിനാൽ 8.30 നു സ്കൂളിൽ എത്തി. പ്രാർത്ഥന സമയത്ത് ബൈബിൾ വായിച്ചത് ഞാൻ ആണ്‌. Second period 8ബി ഫ്രീ ആയിരുന്നതിനാൽ അവിടെ പോയി. Area of quadrilaterals എന്ന chapter തുടങ്ങി. Parallelogram ന്റെ area കാണാനും measurements തന്നു കഴിഞ്ഞാൽ parallelogram വരയ്ക്കാനും പഠിപ്പിച്ചു. കൂടുതൽ കൂടുതൽ കുട്ടികൾ problems ചെയ്തു കാണിക്കുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്. 😊... 3rd period 9D ൽ ആയിരുന്നു. നാളെ annual day program ഉള്ളതിനാൽ പകുതിയിലധികം കുട്ടികൾ practice നു പോയിരുന്നു. Proportion ലെ ബാക്കി problems ചെയ്യുകയായിരുന്നു. പതിവുപോലെ സാബു സർ ക്ലാസ്സിൽ ഉണ്ടായിരുന്നു. 5th period വീണ്ടും 9D ൽ ക്ലാസ്സ് എടുത്തു. കുട്ടികൾ വളരെ അച്ചടക്കത്തോടെ സഹകരിച്ചു 🥰. 6th and 7th period 8B ൽ ആയിരുന്നു.രണ്ടു മൂന്നു problems അവരെക്കൊണ്ട് ചെയ്യിക്കാൻ സാധിച്ചു. പിന്നെ ബഹളം ആയിരുന്നു 😅. ബഹളക്കാരെ ഞാൻ control ചെയ്യുന്ന സമയത്ത് ഞാൻ വരയ്ക്കാനായി കൊണ്ടു പോയ scale, compass ഒക്കെ എടുത്ത് മറ്റു ചിലർ കളി തുടങ്ങി. അപ്പോഴും മറ്റു ചിലർ അടങ്ങിയിരുന്നു notes complete ചെയ്തു കാണിച്ചു. ഞാൻ അവർക്...
 പ്രാർത്ഥനയ്ക്കു ശേഷം ഞങ്ങൾ വിവിധ ജോലികളിൽ മുഴുകി. Second period 9ഡി ൽ ആയിരുന്നു. Proportion എന്ന chapter le constant of proportionality ആണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. Sabu sir ഇന്ന് ലീവ് ആയിരുന്നതിനാൽ കുട്ടികൾക്കു ബഹളം വയ്ക്കാൻ tendency കൂടുതൽ ആയിരുന്നു. എങ്കിലും അവരെ control ചെയ്യാൻ കഴിഞ്ഞു. Note complete ചെയ്തു കാണിക്കുന്നവർക്ക് star കൊടുക്കുന്നതിനാൽ ബുക്ക്‌ തരാനായി അവിടെ മത്സരം ആണ്‌ . 😅..    4th period 8B free ആയിരുന്നതിനാൽ ഞാൻ അവിടെ പോയി. Histogram വരയ്ക്കാൻ പഠിപ്പിച്ചു. ബഹളക്കാർ ബഹളം തുടർന്നു. ബാക്കിയുള്ളവർ വളരെ ആവേശത്തോടെ problems ചെയ്തു, doubts clear ചെയ്തു. 6th പീരിയഡ് ഞാൻ 8ബി ൽ ആയിരുന്നു. Histogram വരയ്ക്കാനുള്ള ബാക്കി problems ചെയ്തു. പഠിക്കാൻ നല്ല ആഗ്രഹമുള്ളവരും, എന്നാൽ ബഹളക്കാരുടെ അടുത്തയതിനാൽ ശ്രദ്ധിക്കാൻ പറ്റാത്തവരും ആയ ചില കുട്ടികളെ ഞാൻ front bench ൽ കൊണ്ടുവന്നു. ക്ലാസ്സ്‌ നന്നായി ശ്രദ്ധിക്കാൻ കഴിഞ്ഞെന്നും നന്നായി മനസിലായി എന്നും അവർ പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി💞💞💞. Last പീരിയഡ് സൂര്യയ്ക്ക് സഹായത്തിനു 8ബി ൽ പോയി.കുട്ടികളുടെ ബഹളം കേട്ടുകൊണ്ട് അവ...
 ഇന്ന് രാവിലെ discipline duty ഉണ്ടായിരുന്നതിനാൽ 8.45 നു തന്നെ സ്കൂളിൽ എത്തി. പതിവുപോലെ പ്രാർത്ഥനയോടു കൂടി ഇന്നത്തെ ശുഭദിനം ആരംഭിച്ചു. Friday annual day ആയിരുന്നു. അന്ന് എല്ലാ കാര്യങ്ങളും ഞങ്ങൾ ഓടി നടന്നു ചെയ്തതിനു ടീച്ചേഴ്സും സിസ്റ്ററും ഞങ്ങളെ അഭിനന്ദിച്ചു. First period 8B ൽ പോയി. Statistics എന്ന chapter തുടങ്ങി. ഏറ്റവും simple ആയതും എല്ലാവർക്കും നല്ലത് പോലെ score ചെയ്യാൻ പറ്റുന്നതുമായ chapter ആണെന്ന് പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. പക്ഷെ ഓരോ ദിവസം കഴിയും തോറും കുട്ടികൾ കൂടുതൽ കൂടുതൽ ബഹളം വച്ചുകൊണ്ടേയിരിക്കുന്നതിനാൽ വിചാരിച്ചതു പോലെ effective ആയി ക്ലാസ്സ്‌ എടുക്കാൻ കഴിഞ്ഞില്ല. പഠിക്കണമെന്ന് ആഗ്രഹമുള്ള കുറെയധികം കുട്ടികൾ ശ്രദ്ധിച്ചിരിക്കുകയും doubts clear ചെയ്യുകയും problems ചെയ്യുകയും ചെയ്തു. 4th period 8B ഒഴിവായിരുന്നു. കുട്ടികൾ വന്നു വിളിച്ചപ്പോൾ ഞാൻ പഠിപ്പിക്കാൻ ചെന്നു. ബാക്കിയുള്ള problems ചെയ്യിച്ചു. കുറേ കുട്ടികൾ വളരെ interest ഓട് കൂടി problems ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷമായി. ബഹളക്കാരെ ഇടയ്ക്കിടയ്ക്ക് sister വന്നു വഴക്ക് പറഞ്ഞുകൊണ്ടിരുന്നു. എങ്കിലും അവർ ബഹളം തുടർന്നുകൊണ്ടേയിരുന...
 ഇന്ന് രാവിലെ discipline duty ഉണ്ടായിരുന്നതിനാൽ 8.30 നു തന്നെ സ്കൂളിൽ എത്തി.പതിവ് പോലെ 9.10 നു prayer ഉണ്ടായിരുന്നു. 3rd period 9D ൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു. Circle measures എന്ന പാഠത്തിലെ length and angle എന്ന session ലെ problems ആണ് ഇന്ന് പഠിപ്പിച്ചത്. 4th period 6B ൽ subsitution പോയി. കുട്ടികൾ നല്ല ബഹളം ആയിരുന്നു.. കുറച്ചു സമയം ഞാൻ അവരെക്കൊണ്ട് മലയാളം പുസ്തകത്തിലെ വിക്ടോറിയയിലെ വെള്ളച്ചാട്ടം എന്ന പാഠം വായിപ്പിച്ചു. ശേഷം കുറച്ചു സമയം ditation നടത്തി. പിന്നീട് അവരിൽ ചിലർ പാട്ട് പാടുകയും dance ചെയ്യുകയും ചെയ്തു. 5th period 8B ൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു. Ratio എന്ന chapter ലെ 3 ക്വാണ്ടിറ്റീസ് ൽ വരുന്ന 3 problems ചെയ്യിച്ചു. പതിവ് പോലെ ബഹളം ഉണ്ടാക്കുന്നവർ ബഹളം വച്ചു കൊണ്ടേയിരുന്നു. എങ്കിലും problems ചെയ്യാൻ കൊടുത്തപ്പോൾ കുറെയധികം കുട്ടികൾ ശെരിയായി ചെയ്തു കാണിച്ചു. Doubt ചോദിക്കുന്ന കാര്യത്തിലും അവർ മിടുക്കരാണ്. Red ink വച്ചുള്ള സ്റ്റാർ കിട്ടാനായി അവിടെ ഒരു മത്സരം തന്നെ ആയിരുന്നു 😅.